കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിൽ കോഴിക്കോട് റോഡിലുള്ള ടൈൽസ് കടയിൽ നിന്ന് പണവും വാട്ടർ ടാപ്പുകളും മോഷ്ടിച്ചു. 'ടൈൽല്‍സ് വേള്‍ഡ്" എന്ന സ്ഥാപനത്തിലെ ഷട്ടറും വലിയ ഗ്ലാസും തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 28,000 രൂപയും, മുകൾ നിലയിലുണ്ടായിരുന്ന വില കൂടിയ വാട്ടർ ടാപ്പുകളുമാണ് നഷ്ടമായത്.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. മേശയില്‍ നിന്ന് താക്കോലെടുത്താണ് മുകൾ നിലയിലേക്കുള്ള വാതിൽ തുറന്നത്. കുന്ദമംഗലം എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കട ഉടമ നാസർ പറഞ്ഞു.