കുന്ദമംഗലം: 2018ലെ പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ കർഷകർക്ക് 39.5 ലക്ഷം രൂപ നൽകിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ 754 കർഷകർക്ക് 39,50,611 രൂപയാണ്

നൽകിയത്. കുന്ദമംഗലത്ത് 163 കർഷകർക്ക് 5,57,901 രൂപയും ചാത്തമംഗലത്ത് 176 പേർക്ക് 16,87,518 രൂപയും മാവൂരിൽ 159 പേർക്ക് 5,56,942 രൂപയും പെരുവയലിൽ 181 പേർക്ക് 7,40,487 രൂപയും പെരുമണ്ണയിൽ 75 കർഷകർക്ക് 4,07,763 രൂപയുമാണ്

നൽകിയതെന്ന് എം.എൽ.എ അറിയിച്ചു.