കോഴിക്കോട്: വലിയങ്ങാടിയിലും തളിയിലുമായി തെരുവ് നായയുടെ കടിയേറ്റ് ഒമ്പതോളം പേർ ചികിത്സ തേടി. വലിയങ്ങാടിയിലെ മൂന്ന് ചുമട്ട് തൊഴിലാളികളെയും ചെരിപ്പ് നിർമ്മാണ കടയിലെ ഒരു ജീവനക്കാരനെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്ന് മണിയോടെയാണ് നായയുടെ ആക്രമണം. വലിയങ്ങാടിയിൽ വച്ച് തൊഴിലാളികൾ നായയെ തല്ലിക്കൊന്നു. നായയ്ക്ക് പേ ബാധ ഉണ്ടോയെന്നറിയാൻ പോസ്റ്റ് മോർട്ടം നടത്തും.