ബാലുശ്ശേരി: മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന എ.സി.ഷൺമുഖദാസിന്റെ ഏഴാം ചരമവാർഷിക ദിനം ആചരിച്ചു. എൻ.സി.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോക്കല്ലൂർ, ബാലുശ്ശേരി ബസ് സ്റ്റാന്റ്, എൻ.സി.പി ഓഫീസ്, പുത്തൂർ വട്ടം എന്നിവിടങ്ങളിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടന്നു. വേലായുധൻ അഞ്ജലി , എൻ.രാജൻ മാസ്റ്റർ, എൻ.പി. ബാബു, കെ.ശ്രീജ, ബാലകൃഷ്ണൻ പനായി, അസൈനാർ, അശോകൻ എന്നിവർ നേതൃത്വം നൽകി.
എ.സി.ഷൺമുഖദാസ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പറമ്പിൻ മുകളിൽ നടന്ന അനുസ്മരണ പരിപാടിക്ക് പെരിങ്ങിനി മാധവൻ, കെ.ടി.സുരേഷ്, ടി.കെ.പ്രദീപൻ, പി.കെ.രാജൻ, പൃഥ്വിരാജ് മൊടക്കല്ലൂർ എന്നിവർ നേതൃത്വം നൽകി.
എൻ.സി.പി പനങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടോളി ബസാറിൽ നടന്ന അനുസ്മരണ പരിപാടിക്ക് കെ.ചന്ദ്രൻ, സി.വിജയൻ ,ഷാജി.കെ. പണിക്കർ, കെ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.