കോഴിക്കോട്: ഓൺലൈനായി ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി കാവിലുംപാറ ഗ്രാമ പഞ്ചായത്ത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക അകലം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫോൺ, ഇ മെയിൽ, വാട്‌സ്ആപ്പ് വഴി ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസത്തിനകം വീടുകളിൽ നേരിട്ട് എത്തിക്കും. ഓഫീസിൽ വരുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്‌കാനിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും തിരക്ക് ഏറിയതോടെ സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. ഇതോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്യാൻ ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.