ചേളന്നൂർ: എ.ബി.വി.പി മുൻകാല പ്രവർത്തകരുടെ വാട്സ് ആപ്പ് കൂട്ടായ്മ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കാക്കൂർ രാരോത്ത് പറമ്പത്ത് അരുണിമ, അശ്വനന്ദ എന്നിവർക്ക് ടി വി നൽകി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.പി. ചന്ദ്രൻ, എ.ബി.വി.പി മുൻ സംസ്ഥാന സെക്രട്ടറി വി.പി.രാജീവൻ, മുൻ സംസ്ഥാന സമിതി അംഗം പി.സുഭാഷ് എന്നിവർ പങ്കെടുത്തു.