പേരാമ്പ്ര: അകാലത്തിൽ പൊലിഞ്ഞു പോയ സഹപാഠിയുടെ കുടുംബത്തിന് പൂർവ വിദ്യാർത്ഥികളുടെ സഹായം. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ 1992 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളാണ് മുയ്പ്പോത്തെ പ്രമീളയുടെ കുടുംബത്തിന് സഹായവുമായി എത്തിയത്. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ പലരും വിവരം അറിയുകയായിരുന്നു. ചെറുവണ്ണൂർ പഞ്ചായത്ത് ഹാളിലെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ധനസഹായ ചെക്ക് കൈമാറി. പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിജി, അജിത, പി.കെ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.