പേരാമ്പ്ര: നടുവണ്ണൂർ കാവിൽ വാളൂർക്കണ്ടി മേഖലയിൽ നിന്നും വാഷ് കണ്ടെത്തി. ആൾ സഞ്ചാരമില്ലാത്ത ഇടവഴിയിലാണ് 50 ലിറ്റർ വാഷ്, ഗ്യാസ് സിലിണ്ടർ, വാറ്റുപകരണങ്ങൾ എന്നിവ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ മനോജ് കുമാറും പാർട്ടിയുമാണ് റെയ്ഡ് നടത്തിയത്. കേസെടുത്ത ശേഷം വാഷ് നശിപ്പിച്ചു.