പേരാമ്പ്ര: കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരത്തിനിടെ കോൺഗ്രസ് പ്രവർത്തക മല്ലികയെ
കൈയേറ്റം ചെയ്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മനുവിനെതിരെ കേസെടുത്തിട്ടും അറസ്റ്റു ചെയ്യുന്നില്ല. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കുകയും വീടുകളിൽ അക്രമം നടത്തുകയും ചെയ്തിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്റെ ഇടപെടലാണ് അറസ്റ്റിന് തടസം. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം മനു ലംഘിച്ചതായും അറസ്റ്റു ചെയ്തില്ലെങ്കിൽ മന്ത്രിയുടെ ഓഫീസ് ഉപരോധിക്കുമെന്നും പേരാമ്പ്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തത്തക്കാടൻ അറിയിച്ചു.