പേരാമ്പ്ര: പൊതു പ്രവർത്തകരായിരുന്ന സി.കെ.ജിയുടെയും എ.സി. ഷൺമുഖദാസിന്റെയും ചരമ വാർഷിക ദിനാചരണം വിവിധ സ്ഥലങ്ങളിൽ നടന്നു. ചെറുവണ്ണൂരിൽ എൻ.സി.പി നടത്തിയ അനുസ്മരണം ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആവള ശ്രീനിവാസൻ, പി.വി. കുമാരൻ, പി.കെ. അസീസ്, പി. രജീഷ് എന്നിവർ സംസാരിച്ചു.