പേരാമ്പ്ര: പെട്രോളിനും ഡീസലിനും അടിക്കടി വിലക്കൂട്ടുന്ന സാഹചര്യത്തിൽ വിലനിർണയ അവകാശം കമ്പനികളിൽ നിന്ന് നീക്കി സർക്കാരിൽ നിക്ഷിപ്‌തമാക്കണമെന്ന് ജനതാദൾ(എസ്)​ ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ആവശ്യപ്പെട്ടു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ പേരാമ്പ്ര പെട്രോൾ പമ്പിന് മുന്നിൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വില നിർണയ അവകാശം കമ്പനികളെ ഏൽപ്പിച്ച കോൺഗ്രസും ഭരിക്കുന്ന ബി.ജെ.പിയും ഒരേപോലെ കുറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ദിനേശ് കാപ്പുങ്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുയിപ്പോത്ത്, പി.പി ബാലൻ, രജനി, പി.എസ് എന്നിവർ സംസാരിച്ചു. എൻ.എസ്. കുമാർ സ്വാഗതം പറഞ്ഞു.