srishti
കൊയിലാണ്ടി നഗരസഭയിലെ കൊടക്കാട്ടും മുറിയിൽ കുടുംബശ്രീയുടെ സൃഷ്ടികൺസ്ട്രക്ഷൻ ഗ്രൂപ്പ് പി.എം.എ.വൈ .ലൈഫ് ഭവനപദ്ധതിയിൽ പണിയുന്ന വീടിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.സത്യൻ നിർവ്വഹിക്കുന്നു.

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീയുടെ സൃഷ്ടി കൺസ്ട്രക്ഷൻ ഗ്രൂപ്പ് രണ്ടാമത് ഭവന നിർമ്മാണം തുടങ്ങി. ഏതാനും മാസം മുൻപാണ് പെൺപടയുടെ കരുത്തിൽ നിർമ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചത്. പുതിയ വീട് നിർമ്മാണവും കൊടക്കാട്ടും മുറിയിലാണ്. പി.എം.എ.വൈ. ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ എൻ.കെ. ഭാസകരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ.കെ. ബാവ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം. പ്രസാദ്, രചന, സി.ഡി.എസ്. അദ്ധ്യക്ഷ എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.