darna
ബി.ജെ.പി.കുറ്റ്യാടി:പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ

കുറ്റ്യാടി: ടൗണിലെ മാലിന്യപ്രശ്‌നത്തിനും ഓവ്ചാലുകളിലെ മലിനജലം കടകളിൽ കയറുന്നതിനും പരിഹാരം ആവശ്യപെട്ട് കുറ്റ്യാടി പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി. മഹേഷ് ഉദ്ഘാടനം ചെയ്തു. എ.വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിനീത് നിട്ടൂർ, കെ.കെ. കാസിം ഹാജി, സനീഷ് കക്കട്ടിൽ പീടിക, പി.സി സുകേഷ്, ഷിബിൽ വായാട്ട്, പി.പി. അനീഷ്, ഷാജു കപ്പള്ളി, കണാരൻ വായാട്ട് എന്നിവർ സംസാരിച്ചു.