book
കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പുസ്തകവണ്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നു

കുറ്റ്യാടി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാഠപുസ്തകങ്ങൾ വീടുകളിലേക്ക്. വട്ടോളി ഗവ. യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് അധികൃതർ പുസ്തകവണ്ടി ഒരുക്കി പാഠപുസ്തകങ്ങൾ എത്തിക്കുന്നത്. കുന്നുമ്മൽ, കായക്കൊടി, കുറ്റ്യാടി, നരിപ്പറ്റ, പുറമേരി, വേളം പഞ്ചായത്തുകളിലായി അറുന്നൂറിലധികം വിദ്യാർത്ഥികളാണ് ഉള്ളത്. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, ഇ.വി.എസ് ടെസ്റ്റ് പുസ്തകങ്ങളാണ് വിതരണം ചെയ്യുക. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. സി.പി. സജിത, കെ. പ്രകാശൻ, പി.ടി.എ.പ്രസിഡന്റ് കെ.സി രാജീവൻ, എസ്.എം.സി. ചെയർമാൻ ടി.കെ. വിനോദൻ, കെ.ഇ അനൂപ്, കെ. രഞ്ജിത്ത്, കെ.കെ നാണു, സജീവൻ, ടി. രമേശൻ, കെ.പി. ലിനി, മദർ പി.ടി.എ പ്രസിഡന്റ് ഷമിന എന്നിവർ പങ്കെടുത്തു.