വടകര: നടക്കുതാഴ അമ്പലപറമ്പ് അരിക്കോത്ത് ക്ഷേത്രത്തിലെ ശ്രീഹരി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ട്രസ്റ്റ് ആരംഭിക്കുന്ന ഗ്രന്ഥശാല കെട്ടിട നിർമ്മാണത്തിന് ഭൂമിപൂജയും കുറ്റിയിടൽ കർമ്മവും നടന്നു. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭൂമിപൂജ നടന്നു. ക്ഷേത്രം പ്രസിഡന്റ് കണ്ണിയത്ത് കുമാരൻ, വാർഡ് കൗൺസിലർ കെ.കെ രാജീവൻ, സി.പി. ചന്ദ്രൻ, ജയപ്രകാശ്, പി.എം ദിൽജിത്ത് എന്നിവർ സംസാരിച്ചു.