yellow
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ കസ്റ്റംസ് കാഡറ്റ് കോറിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ച് പരിസരത്ത് നടന്ന യെല്ലോ ലൈൻ കാമ്പയിൻ

കോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ കസ്റ്റംസ് കാഡറ്റ് കോറിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് പരിസരത്ത് യെല്ലോ ലൈൻ കാമ്പയിൻ നടത്തി. കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സി.ജെ തോമസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ, സ്‌കൂൾ മാനേജർ കെ. ഹസ്സൻ കോയ, കസ്റ്റംസ് കാഡറ്റ് കോർ കോ ഓഡിനേറ്റർ എം.പി ഷാനവാസ് എന്നിവർ പങ്കെടുത്തു. കസ്റ്റംസ് കാഡറ്റുകളായ അമൽ മഹമൂദ്, അമൻ യാസീൻ, സഫ്‌വാൻ ഇബ്രാഹിം, ഉസൈർ, ഫാത്തിമാ ബീവി, ആയിശ അദ്‌ന, ആയിശ മിൻഹ എന്നിവർ നേതൃത്വം നൽകി.