കോഴിക്കോട്: ജില്ലയിൽ ഇന്നലെ ഏഴ് പേർക്കുകൂടി കൊവിഡ്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ചെന്നൈ, ബംഗളൂരു
എന്നിവിടങ്ങളിൽ നിന്നുവന്ന രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതെസമയം ഏഴ് പേർ രോഗമുക്തരായി.
പോസിറ്റീവായവർ
1. നന്മണ്ട സ്വദേശി (35) ജൂൺ 26ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
2. തൂണേരി സ്വദേശി (53) ജൂൺ 25ന് ഖത്തറിൽ നിന്ന് കണ്ണൂരെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 26ന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
3. ബാലുശ്ശേരി സ്വദേശി (32) 24 ന് ബഹ്റെയിനിൽ നിന്ന് കോഴിക്കോടെത്തി. ബാലുശ്ശേരി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 26ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
4. മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്ത് സ്വദേശി (37) 23ന് ഖത്തറിൽ നിന്ന് കണ്ണൂരെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 26ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
5. ആയഞ്ചേരി സ്വദേശിനി (7)കൊവിഡ് പോസിറ്റീവായ സ്ത്രീയുടെ മകൾ. ജൂൺ 18ന് ഖത്തറിൽ നിന്ന് കോഴിക്കോടെത്തി. വീട്ടിൽ നിരീക്ഷണത്തിൽ. സ്രവപരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
6. താമരശ്ശേരി സ്വദേശി (22) ചെന്നൈയിൽ നിന്ന് കോഴിക്കോടെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടർന്ന് എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു.
7. വളയം സ്വദേശി (42) 25ന് ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ മാഹിയിലെത്തി. തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗമുക്തി നേടിയവർ
എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന നന്മണ്ട സ്വദേശിനി (22), നന്മണ്ട സ്വദേശി (55), കിഴക്കോത്ത് സ്വദേശിനി (26), ഒളവണ്ണ സ്വദേശി (50), പാലക്കാട് സ്വദേശിനി (22), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പനങ്ങാട് സ്വദേശികളായ 38,30 വയസ്സുള്ള ദമ്പതികൾ.
ചികിത്സയിൽ
കോഴിക്കോട് സ്വദേശികൾ - 90
മെഡിക്കൽ കോളേജിൽ - 40
എഫ്.എൽ.ടി.സിയിൽ - 45
മറ്റ് ജില്ലകളിൽ - 5
1622പേർ കൂടി നിരീക്ഷണത്തിൽ
ജില്ലയിൽ ഇന്നലെ 1622 പേർ കൂടി നിരീക്ഷണത്തിലായതോടെ ആകെ എണ്ണം 18,724 ആയി. 45,595 പേർ നിരീക്ഷണം പൂർത്തിയാക്കി. 43 പേരെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ 114 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 54 പേരും ഉൾപ്പെടെ 168 പേർ ആശുപത്രിയിൽ നീരീക്ഷണത്തിലുണ്ട്. 55 പേർ ആശുപത്രി വിട്ടു. 495 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
നിരീക്ഷണത്തിലുള്ള
പ്രവാസികൾ 10,000 കടന്നു
പ്രവാസികൾ - 10686
ഇന്നലെ പ്രവേശിപ്പിച്ചവർ - 1174
വീടുകളിൽ - 10,053
കൊവിഡ് കെയർ സെന്ററിൽ - 565
ആശുപത്രിയിൽ - 68
ഗർഭിണികൾ - 173