കുന്ദമംഗലം: വെളൂർ തിയ്യറ്റേഴ്സ് കുന്ദമംഗലത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തക വിതരണം നടത്തി. കുന്ദമംഗലം എ.യു.പി സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബിൻലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജൻ മേത്തലെടത്തിൽ, കോട്ട്യേരി ബാബു, കാട്ടുവോട്ടിൽ ഭാസ്കരൻ, ട്രഷറർ വിപിൻദാസ് എന്നിവർ പ്രസംഗിച്ചു.