ഫറോക്ക്: അരുവാരക്കൊടി നടപ്പാതയും ഡ്രയിനേജും ഫറോക്ക് നഗരസഭ ചെയർപേഴ്സൺ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു. കൗൺസിലർ ചന്ദ്രമതി തൈത്തോടൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ടി അബ്ദുൽ മജീദ്, എം. വിജയൻ, കമ്മിറ്റി കൺവീനർ പ്രദീപ്കുമാർ പാക്കത്ത് എന്നിവർ സംസാരിച്ചു. വിജയകുമാർ പൂതേരി സ്വാഗതവും എ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. വെസ്റ്റ് നല്ലൂരിനടുത്തുള്ള പടന്നക്കോട് റോഡിനെയും അരുവാരക്കൊടി പട്ടികജാതി കോളനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് നടപ്പാതയാണിത്. 265 മീറ്റർ നീളവും 5 അടി വീതിയുമുണ്ട്. നഗരസഭ 14 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 3.5 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മിച്ചത്.