price-hike

കോഴിക്കോട്: കുഞ്ഞ് വയറുകൾ നിറയ്ക്കാൻ അന്നം വിളമ്പുന്ന സ്‌കൂൾ പാചകത്തൊഴിലാളികൾ ലോക്ക് ഡൗൺ നീളവെ അരപ്പട്ടിണിയിലായി. സ്‌കൂളുകൾ ഇനിയും തുറക്കാനാവാത്ത സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയ 1300 പാചകതൊഴിലാളികളുണ്ട് ജില്ലയിൽ. ജീവിക്കാൻ വെറെ വഴിയില്ലാതായതോടെ പലരും തൊഴിലുറപ്പ് ജോലിയ്‌ക്കുമിറങ്ങിയിരിക്കുകയാണ്. അതാകട്ടെ സ്ഥിരമായി ഉണ്ടാവുകയുമില്ല.

അവധിക്കാല വേതനമായി 2,000 രൂപ വന്നതൊഴിച്ചാൽ മറ്റൊന്നും സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. റേഷൻ കടയിലൂടെയും വിവിധ സന്നദ്ധ സംഘടനകൾ വഴിയും ലഭിച്ച ഭക്ഷ്യധാന്യ കിറ്റുകളാണ് ആകെയുള്ള ആശ്വാസം.


പ്രശ്നങ്ങൾ നിരവധി

 കേരളത്തിലെ ആകെ സ്കൂൾ പാചക തൊഴിലാളികൾ-13000

 ജില്ലയിലെ പാചകതൊഴിലാളികൾ- 1300

 അവധികാല വേതനം വിതരണം നലച്ചു

 2017-2018 വർഷത്തെ അധിക വേതനവും നൽകിയില്ല

 ഈ മാസത്തെ പ്രവ‌ൃത്തി ദിവസങ്ങളിലെ വേതനം കിട്ടണം

'ഇനിയും സ്‌കൂൾ തുറന്നില്ലെങ്കിൽ കുടുംബം മുഴുപ്പട്ടിണിയിലാവും".

- വനജ, പാചക തൊഴിലാളി

'സർക്കാരിൽ നിന്ന് അർഹമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ജൂണിലെ പ്രവൃത്തി ദിവസങ്ങൾ കണക്കാക്കിയുള്ള വേതനമാണ് ഇനി കിട്ടാനുള്ളത്.

- പി.ടി. സോമൻ, ‌സ്‌കൂൾ പാചക

തൊഴിലാളി യൂണിയൻ

(സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി