കോഴിക്കോട്: വിക്ടേഴ്‌സ് ചാനലിൽ ആരംഭിച്ച ഓൺലൈൻ ക്ലാസിൽ ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഉർദു, അറബിക്, സംസ്‌കൃതം തുടങ്ങിയ ഭാഷ വിഷയങ്ങളും ഉൾപ്പെടുത്തണമെന്ന് കെ.യു.ടി.എ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസ് മുതൽ പഠനം ആരംഭിക്കുന്ന ഉർദു പോലുള്ള വിഷയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിക്കാത്തത് വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.വി.എം.ബഷീർ, അബ്ദുൾ ലത്തീഫ്, ഡോ. കെ.പി.ശംസുദ്ദീൻ തിരൂർക്കാട്, എൻ.ബഷീർ, അബ്ദുൾ കരീം, എൻ.സന്തോഷ്, ഖാദർ കണ്ണൂർ, നജീബ് മണ്ണാർ, ബഷീർ കണ്ണൂർ , സലാം മലയമ്മ, ഹനീഫ മണ്ണാർക്കാട്, അബ്ബാസ് പാലക്കാട്, ജാബിർ തൃശൂർ എന്നിവർ പ്രസംഗിച്ചു.