km-shaji

കോഴിക്കോട്: കൊവിഡിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച നിയമന നിരോധനത്തെ ചെറുക്കുമെന്ന് കെ.എം. ഷാജി എം.എൽ.എ പറഞ്ഞു. വിവിധ ആവശ്യങ്ങളുയിച്ച് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ നടത്തിയ ആർ.ഡി.ഡി ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. ബഷീർ അധ്യക്ഷത വഹിച്ചു. കെടി എം. മുസ്തഫ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുൽ ലത്തീഫ് സമര പ്രഖ്യാപനം നടത്തി. നിസാർ ചേലേരി, വി.കെ. അബ്ദുറഹിമാൻ, പി. അബ്ദുൽ ജലീൽ, കെ.കെ. ആലിക്കുട്ടി, ഷമീംഅഹമ്മദ്, കെ.കെ. നവാസ്, കെ. മുഹമ്മദ് ജാസിം, സലാം കല്ലായി, വി, ഫൈസൽ, ആർ.കെ. ഷാഫി എന്നിവർ സംസാരിച്ചു. അസ്ഹർ അബ്ദുള്ള, കെ. റഫീഖ്, ഷമീർ പുതുപ്പാടി, കെ. അബ്ദുൽ ഖാദർ, സി. സുബൈർ, മുജീബ് ചളിക്കോട് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.