വടകര: എച്ച്.എം.എസിന്റെ ആഭിമുഖ്യത്തിൽ ആദായ നികുതി ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഇന്ധനവില വർദ്ധന പിൻവലിക്കുക, അസംഘടിത തൊഴിലാളികളുടെ അക്കൗണ്ടിൽ പതിനായിരം രൂപ നിക്ഷേപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ വത്സൻ, എൻ.സി മൊയിൻ കുട്ടി, സുബലാൽ പാറക്കൽ, ഷാജി പന്നിയങ്കര, ജയൻ വെസ്റ്റ്ഹിൽ, മനേഷ് കുളങ്ങര, പ്രസാദ് വിലങ്ങിൽ, പി.ടി കുഞ്ഞോൻ, മുസമ്മിൽ കൊമ്മേരി എന്നിവർ പ്രസംഗിച്ചു.