കോഴിക്കോട്: സർക്കാരിന്റെ അവകാശ നിഷേധങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) നേതൃത്വത്തിൽ നാളെ പ്രതിഷേധ ദിനം ആചരിക്കും. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, വിലക്കയറ്റം തടയുക, പ്രവാസികളോടുളള ക്രൂരത അവസാനിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ദിനം. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള അരയങ്കോട്, ഹംസ മന്ദലാംകുന്ന്, പി.ഐ. നൗഷാദ് കോട്ടയം, റാഫി പോത്തൻകോട്, നാസർ നങ്ങാരത്ത് തുടങ്ങിയവർ സംസാരിച്ചു.