മാവൂർ: കൃഷി വകുപ്പിന്റെ ഞാറ്റുവേല ചന്ത പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കാർഷിക കർമസേനയുടെ നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വിൽപ്പനയും ആരംഭിച്ചു. മികച്ച തെങ്ങ് ഇനങ്ങളായ ഡബ്ല്യു.സി.ടി, എം.ജി.ഡി തുടങ്ങിയവും കവുങ്ങിനങ്ങളായ കാസർകോടൻ, മംഗള എന്നിവയും ഒട്ട് മാവ്, ഒട്ട് പ്ലാവ്, സപ്പോട്ട, ലയർ, മാങ്കോസ്റ്റിൻ, റംബുട്ടാൻ, ജാതി, കുരുമുളക്, കുറ്റിക്കുരുമുളക് തൈകളും പച്ചക്കറി വിത്തുകൾ, പച്ചക്കറിത്തൈകൾ, നേന്ത്രൻ, ഞാലിപ്പൂവൻ വാഴക്കന്നുകളും ഗ്രോബാഗ്, വളം, മൺചട്ടി, സിമന്റ് ചട്ടി എന്നിവയും മിതമായ നിരക്കിൽ ലഭിക്കും. വൈസ് പ്രസിഡന്റ് കുന്നുമ്മൽ ജുമൈല അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുബിത തോട്ടഞ്ചേരി, സഫിയ മാക്കിനിയാട്ട്, വാർഡ് മെമ്പർമാരായ എൻ.കെ. മുനീർ, ടി.എം. ചന്ദ്രശേഖരൻ, മിനി ശ്രീകുമാർ. ഗോപാലൻ നായർ, സി.ടി. സുകുമാരൻ, കൃഷി ഓഫീസർ യു.കെ. ദിവ്യ എന്നിവർ പങ്കെടുത്തു.