വടകര: നഗരസഭയിലെ തുരുത്തി - അങ്ങാടി താഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതുപ്പണം കനോലി പാലം സി.കെ.നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇവിടെ ഉണ്ടായിരുന്ന പൈപ്പ് പാലം തകർന്നതോടെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.നഗരസഭ ചെയർമാൻ കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി. ഇന്ദിര റിപ്പോർട്ട് അവതരിപ്പിച്ചു. എം.അഹമ്മദ്, സി.എച്ച്.നാണു, കെ.സജീവൻ, കെ .ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.ഗിരീശൻ സ്വാഗതവും കെ.പി.സമീറ നന്ദിയും പറഞ്ഞു.