ചേവായൂർ: പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കോട്ടുളി, കോവൂർ, മെഡിക്കൽ കോളേജ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ചേവായൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കെ.പി.സി.സി. അംഗം കെ.വി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കോട്ടുളി മണ്ഡലം പ്രസിഡന്റ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജീ.സി. പ്രശാന്ത്കുമാർ, വൈസ് ചെയർമാൻ കെ.പി. പുഷ്പരാജൻ, എം.ടി. സേതുമാധവൻ, പി.എം. ചന്ദ്രൻ, പി.ടി. ജനാർദ്ദനൻ, രമേഷ് അമ്പലക്കോത്ത്, കെ.കെ. വിനോദ്കുമാർ, ശ്രീരാജ് കോവൂർ, പി.കെ. സുഭാഷ്ചന്ദ്രൻ, തോട്ടത്തിൽ മോഹൻദാസ്, ടി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.