കോഴിക്കോട്: ജില്ലയിൽ ഇന്നലെ ഒമ്പതുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർരോഗമുക്തരായി. ഇന്നലെരോഗം സ്ഥിരീകരിച്ച ഏറാമല സ്വദേശി (39) 19നാണ് ബഹ്‌റൈനിൽ നിന്ന്‌കോഴിക്കോട്ടെ വീട്ടിലെത്തി നിരീക്ഷണത്തിലായത്. 27ന്‌രോഗലക്ഷണങ്ങളെ തുടർന്ന് ആംബുലൻസിൽ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

24 നാണ് ഒളവണ്ണ സ്വദേശിയായലോറി ഡ്രൈവർ (50) ബംഗളൂരുവിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായത്.രോഗലക്ഷണങ്ങളെ തുടർന്ന് 26ന് ബീച്ച് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 13നാണ് ഫറോക്ക് സ്വദേശി (26) കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയത്. 14 ന്‌കോഴിക്കോട്ടെ കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായി. 26 ന് നടത്തിയ സ്രവ പരിശോധനയിൽരോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

14നാണ് കൊളത്തറ സ്വദേശി (32) കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽകോഴിക്കോടെത്തി. 26 ന് നടന്ന സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 13നാണ് കാരശ്ശേരി സ്വദേശി (26) കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയത്. 14 ന് സർക്കാർ വാഹനത്തിൽകോഴിക്കോടെത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായി. 26 ന് നടന്ന സ്രവ പരിശോധനയിൽരോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 14നാണ് മലാപറമ്പ് സ്വദേശി (23) കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയത്. 15 ന്‌കോഴിക്കോട്ടെത്തിയശേഷം കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 26ന് നടന്ന സ്രവ പരിശോധനയിൽരോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

15ന് ദുബായിൽ നിന്ന്‌കോഴിക്കോടെത്തിയ പെരുമണ്ണ സ്വദേശി (43) കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 26 ന് നടത്തിയ സ്രവ പരിശോധനയിൽരോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിത്ത കൊയിലാണ്ടി സ്വദേശി (28) 15ന് രാത്രി കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തി. 16 മുതൽകോഴിക്കോട് കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 26ന് നടത്തിയ സ്രവ പരിശോധനയിൽരോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 15 നാണ് ബഹ്‌റൈനിൽ നിന്ന്‌കോഴിക്കോട്ടെത്തിയ തുറയൂർ സ്വദേശി (43) കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 26ന് സ്രവ പരിശോധനപോസിറ്റീവായതിനെ തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

രോഗമുക്തരായവർ

എഫ്.എൽ.ടി.സി യിൽ ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശികൾ (38, 36), തൂണേരി സ്വദേശി (30), അരക്കിണർ സ്വദേശി (41), മണിയൂർ സ്വദേശി (45),ചേളന്നൂർ സ്വദേശി (30), മൂടാടി സ്വദേശി (25), ഏറാമല സ്വദേശി (24)

പുതിയ കണക്കുകൾ ഇങ്ങനെ

ഇന്നലെ നിരീക്ഷണത്തിലായവർ 1,379

ആകെ നിരീക്ഷണത്തിലുള്ളവർ 19,072

നിരീക്ഷണം പൂർത്തിയാക്കിയവർ

നിരീക്ഷണത്തിലുള്ള പ്രവാസികൾ 11,471

കൊവിഡ് കെയർ സെന്ററിലുള്ളത്534

വീടുകളിൽ 10,879

ആശുപത്രികളിൽ 58