നരിക്കുനി: യുവജനക്ഷേമ ബോർഡ് നരിക്കുനി യുവജന കേന്ദ്രം ലോക്ക്ഡൗൺ കാലത്ത് സംഘടിപ്പിച്ച 'ഓൺലൈൻ കരോക്കെ രാഗമാലിക' യുടെ ഉപഹാര സമർപ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പരിപാടികളിലെ വിജയികളെ അനുമോദിക്കലും ഉപഹാര സമർപ്പണവും നരിക്കുനി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. നരിക്കുനി ഗ്രാമപഞ്ചായത്ത് യൂത്ത് കോ ഓർഡിനേറ്റർ കെ. ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ടി.കെ സുമേഷ് മുഖ്യാഥിതിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാൽ, ബാങ്ക് സെക്രട്ടറി ഹരീഷ്, നാടക സംവിധായകൻ വിനോദ് പാലങ്ങാട്, കെ. മിഥിലേഷ് തുടങ്ങിയവർ സംസാരിച്ചു.