lockel-must
പടം : രാമനാട്ടുകരയിൽ നഗരസൗന്ദര്യവത്ക്കരണ പ്രവൃത്തി വി.കെ.സി മമ്മദ് കോയ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര: രാമനാട്ടുകരയിൽ നഗരസൗന്ദര്യവത്ക്കരണം തുടങ്ങി. നഗരം മോടികൂട്ടാൻ 6 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ നടപ്പിലാക്കുന്നത്. നിർമ്മാണ പ്രവൃത്തി വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര ബസ്‌ സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന കരംചന്ദ്, കെ. ജമീല, ഷംസുദീൻ, അസി.എൻജിനീയർ ദിനേശ് ബാബു എന്നിവർ പ്രസംഗിച്ചു. ചെത്തുപാലം തോട് മുതൽ ദേശീയപാത മേൽപ്പാലം വരെയാണ് മോടി കൂട്ടുന്നത്. കൈവരിയോടു കൂടിയ നടപ്പാത, ​ടോ​യ്ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവ സ്ഥാപിക്കും.

.