രാമനാട്ടുകര: നഗരസഭ 21ാം ഡിവിഷനിൽ നടപ്പാക്കുന്ന ഗ്രീൻ മുട്ടുംകുന്ന് പദ്ധതിയുടെ ഭാഗമായി എന്റെ വീട്ടിൽ എന്റെ കൃഷി-മൺസൂൺ ചലഞ്ച് ജൈവ പച്ചക്കറി​ ​തൈ വിതരണം നടന്നു. നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വെണ്ട, പയർ, ചിരങ്ങ,കുമ്പളം തുടങ്ങിയവ വിതരണം ചെയ്തു. വിതരണത്തിന് ആവശ്യമായ വിത്തുകൾ സൗജന്യമായി നൽകിയത് രാമനാട്ടുകരയിലെ വിത്ത് , വളം വിതരണക്കാരായ ആഷിക്ക്, പി.എം.സ്റ്റോർസ് ആണ്. ചടങ്ങിൽ കോ ഓർഡിനേറ്റർ എം.കെ.രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു. കൺവീനർ കെ.പ്രേമരാജൻ സ്വാഗതവും പി.കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.