നന്തി ബസാർ: കടലൂർ ലൈറ്റ് ഹൗസിനടുത്ത് പരേതനായ കാഞ്ഞിരക്കുററി അസ്സയിനാറുടെ മകൻ ഹമീദ് (58) കുവൈത്തിൽ നിര്യാതനായി. കെ.എം.സി.സി യുടെ സജീവ പ്രവർത്തകനായിരുന്നു.
കൊവിഡ് ചികിത്സയ്ക്കു ശേഷം പരിശോധനാഫലം നെഗറ്റീവായതോടെ വിശ്രമത്തിലായിരുന്നു. അതിനിടെ, ന്യൂമോണിയ കണ്ടെത്തിയതോടെ വീണ്ടും ആശുപത്രിയിലായി. ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. സബ്ഹാൻ മഖ്ബറയിൽ നിസ്‌ക്കാരത്തിന് ശേഷം മയ്യിത്ത് കുവൈറ്റിൽ മറവ് ചെയ്തു. മാതാവ്: പരേതയായ നഫീസ. ഭാര്യ: സക്കീന (പയ്യോളി ). മക്കൾ: ഷംസീറ സൽഖ, സൽമിൻ. മരുമക്കൾ: സിയാദ് (പെരുമാൾപുരം), മുന്നാസ് (മുക്കാളി). സഹോദരങ്ങൾ: കുനുപാത്തു, സുബൈദ, ഷക്കീല, അസ്മ, നഹലത്ത് ,അബ്ദുൾ അസീസ് (കുവൈറ്റ്).