മുക്കം: ലോക്ക് ഡൗൺ കാലത്തും തൊഴിൽ രംഗത്ത് സജീവമായിരുന്ന മാദ്ധ്യമ പ്രവർത്തകർക്ക് അർഹമായ പരിഗണന നൽകണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുക്കം പ്രസ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സി.ഫസൽ ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എസ്.അസൈനാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റായി സി.ഫസൽ ബാബുവിനെയും ( ദീപിക) സെക്രട്ടറിയായി ബി.കെ. രബിത്തിനെയും(മാതൃഭൂമി) ട്രഷററായി മുഹമ്മദ് കക്കാടിനെയും(ചന്ദ്രിക) തെരഞ്ഞെടുത്തു. പി.ചന്ദ്രബാബു (ദേശാഭിമാനി), ദാസ് വട്ടോളി (ജന്മഭൂമി)എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വിനോദ് നിസരി (സി.ടി വി), ആഷിക്ക്അലി ഇബ്രാഹിം (സുപ്രഭാതം) എന്നിവർ ജോയിന്റ് സെക്രട്ടറിമാർ.