കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ ആദ്യ ഗഡുവായ 11,68,024 രൂപ ആശുപത്രി പ്രസിഡന്റ് പി.ടി.അബ്ദുൾ ലത്തീഫ് ജോയിന്റ് രജിസ്ട്രാർ ടി.ജയരാജന് കൈമാറി.
സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ അസി. രജിസ്ട്രാർ എൻ.എം.ഷീജ, സി.ഇ.ഒ എ.വി.സന്തോഷ് കുമാർ, ഡോ. അരുൺ, ശിവശങ്കർ, എ.കെ.അരുൺബാല എന്നിവർ പങ്കെടുത്തു.