കോഴിക്കോട്: ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ചേർന്ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കോഴിക്കോടും കൊയിലാണ്ടിയിലുമാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ തുറക്കുന്നത്. മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ശൈലജ, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തുടങ്ങിയവർ പങ്കെടുക്കും