photo

ബാലുശ്ശേരി: കോട്ടൂർ പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൃക്കുറ്റിശ്ശേരി വയൽ പീടിക പുതിയപാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ മുഖ്യാതിഥിയായിരുന്നു.

പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ഷാബു എം.ടി റിപ്പോർട്ടവതരിപ്പിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രൻ, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാൻ, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലൻ, ബ്രിഡ്ജസ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. മിനി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷിനി എൻ.വി തുടങ്ങിയവർ പങ്കെടുത്തു.