whatsup
വാട്‌സ് അപ്പ് ഷോപ്പിംഗ് സംരഭം ആരംഭിച്ച പാറക്കടവ് കൊയമ്പ്രം പാലത്തെ വിദ്യാത്ഥികളെ ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് അഭിനന്ദിക്കുന്നു.

എടച്ചേരി: കൊവിഡ് കാലത്ത് ജോലി കണ്ടെത്താനായി ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് കൊയമ്പ്രം പാലത്തെ ഒരു കൂട്ടം വിദ്യാർത്ഥികൾ 'ഷോപ്കോ" എന്ന വാട്‌സ് ആപ്പ് ഷോപ്പിംഗുമായി രംഗത്ത്. കൊവിഡിന്റെ തുടക്കത്തിൽ സഹായം ചോദിക്കുന്നവർക്ക് കടകളിൽ നിന്ന് സാധനമെത്തിച്ച സംവിധാനമാണ് സംരംഭമായത്. 'ഷോപ്കോ"യ്‌ക്ക് അഭിനന്ദനവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദും മറ്റ് ജനപ്രതിനിധികളുമെത്തി. സംരംഭത്തിന്റെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുറുവയിൽ അഹമ്മദ് സംബന്ധിച്ചു.

മുഹമ്മദ് സാഹിർ രയരോത്ത്, തയ്യുള്ളതിൽ സഫ്‌വാൻ, ഓര്യംകോട്ട് ആശിഖ്, ദേവർ ഓര്യങ്കോട്ട് സഹൽ, ദേവർ ഓര്യങ്കോട്ട് മുഹമ്മദ്, കിഴുണെന്റവിട മുഹമ്മദ്, പുത്തൻപുരയിൽ ഫായിസ് ഇസ്മായിൽ, കണ്ടിയന്റെവിട ആഷിഖ് എന്നീ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സംരംഭത്തിന് തുടക്കമിട്ടത്.