air-

കോഴിക്കോട്: മർകസ് ഒരുക്കിയ സൗജന്യ ചാർട്ടേഡ് വിമാനത്തിൽ റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടെത്തിയത് 187 പ്രവാസികൾ. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ നിർദ്ദേശപ്രകാരം ജാമിഅ മർകസാണ് വിമാനയാത്ര ഒരുക്കിയത്. യാത്രികരിൽ 73 പേർ ദീർഘകാലമായി വിസ റദ്ദായി പ്രയാസമനുഭവിക്കുന്നവരാണ്. 87 ജോലി നഷ്ടപ്പെട്ടവർ, അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള 8 പേർ, 3 ഗർഭിണികൾ, ബിസിനസ് തകർന്നവരും ജോലി നഷ്ടപ്പെട്ടവരുമായ 11 കുടംബങ്ങൾ തുടങ്ങിയവരാണ് ആശ്വാസതീരമണഞ്ഞത്. ടിക്കറ്റെടുക്കാൻ പണമില്ലാതെ മാനസിക സംഘർഷത്തിൽ കഴിഞ്ഞവർക്ക് ആശ്വാസമായാണ് സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കിയതെന്ന് യു.എ.ഇ മർകസ് പബ്ലിക് റിലേഷൻ മാനേജർ ഡോ. സലാം സഖാഫി എരഞ്ഞിമാവ് പറഞ്ഞു.