bjp
ആനക്കുഴിക്കര അങ്ങാടിയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു

ആനക്കുഴിക്കര: പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര അങ്ങാടി ബി.ജെ.പി നേതൃത്വത്തിൽ ശുചീകരിച്ചു. പതിനാലാം വാർഡ് അംഗം മിനി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവ് നേതൃത്വം നൽകി. ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീകുമാർ, നിർമ്മാണ തൊഴിലാളി യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് രാജൻ (ബി.എം.എസ്), ബൂത്ത് പ്രസിഡന്റ് കൃഷ്ണദാസ്, കൺവീനർ റനീഷ് പുതുക്കുടി, സെക്രട്ടറി മനീഷ്,​ ബൂത്ത് പ്രസിഡന്റ് സിജേഷ്, കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.