പേരാമ്പ്ര: എരവട്ടൂരിൽ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. വളർത്ത് നായക്കും കടിയേറ്റു. എരവട്ടൂർ ഏരത്ത് മുക്ക്, കുണ്ടുംകര മുക്ക് ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ കുറുക്കന്റെ കടിയേറ്റത്. പുതിയമഠത്തിൽ നാരായണൻ(62), ഏലത്ത് മീത്തൽ ഷീന(42), കണ്ണേൻകാട്ട് തറമ്മൽ സീമ (33), മുണ്ടയോട്ട് മീത്തൽ ഗിരീഷ്(45), കുണ്ടുംകര ചെക്കോട്ടി(95), തെയ്യത്താം കണ്ടി അമ്മത്(62), തെയ്യത്താം കണ്ടി ഷാലു(8), നാലുകണ്ടത്തിൽ കുഞ്ഞബ്ദുള്ള(50) എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുണ്ടുംകര ചന്ദ്രന്റെ വളർത്ത് നായക്കാണ് കുറുക്കന്റെ കടിയേറ്റത്. കുറുക്കനെ നാട്ടുകാർ അടിച്ച് കൊന്നു. വെറ്ററിനറി സർജൻ സ്ഥലത്തെത്തി പരിശോധന നടത്തി.