പേരാമ്പ്ര: ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാത്ഥിയ്ക്ക് പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം കമ്മിറ്റി ടി.വി.യും സ്‌മാർട്ട് ഫോണും നൽകി. ക്ഷേത്ര സന്നിധിയിൽ ഒരുക്കിയ ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ കേളോത്ത് ടി.വി കൈമാറി. കെ.സി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി.ഗോപിനാഥൻ, പ്രകാശ് കെ.പണിക്കർ, ശോഭ ബാലകൃഷ്ണൻ, ഇ.ജി.വിജയകുമാർ, പി.കെ.ചന്ദ്രൻ, കെ.എം.ബാലകൃഷ്ണൻ, കെ.സി.രമ്യ എന്നിവർ സംസാരിച്ചു.