പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി അംഗം കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.ടി.സരീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ കെ.സൂപ്പി മുഖ്യപ്രഭാഷണം നടത്തി. എം.വി.ബാലകൃഷണൻ, പി.സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.