താമരശ്ശേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് മരിച്ച കട്ടിപ്പാറ വെണ്ടേക്കുംചാലിൽ മുഹമ്മദലിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട് എന്നിവർ ആവശ്യപ്പെട്ടു. ആശ്രിതർക്ക് സർക്കാർ ജോലി നൽകണം. പ്രദേശത്തെ രൂക്ഷമായ കാട്ടുപന്നി ശല്യം നേരിടാൻ വനം വകുപ്പിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.