പുൽപ്പള്ളി: മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. വീടിനടുത്ത് മേയാൻ വിട്ട പശുവിനെ കടുവ കൊന്നു. പുൽപ്പള്ളി മഠാപറമ്പ് മണലമ്പലത്തണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ വിജയകുമാറിന്റെ രണ്ടര വയസ് പ്രായമുള്ള പശുവിനെ കടുവ കൊന്നു. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കാൻ പോയ വീട്ടുകാർ പശുവിനെ കാണാത്തത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചത്ത നിലയിൽ പശുവിനെ കണ്ടെത്തിയത്. കതവാകുന്നിൽ ഒരാഴ്ച്ച മുമ്പ് യുവാവിനെ കടുവ കൊന്നുതിന്നിരുന്നു. ഈ നരഭോജി കടുവയാണോ പശുവിനെ കൊന്നതെന്ന് സംശയിക്കുന്നുണ്ട്. ഫോറസ്റ്റ് അധികൃതർ ഈ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.നിരീക്ഷണവും ശക്തമാക്കി.

കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാക്കുന്നതിന് അനുമതിക്കായി നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു