കുറ്റ്യാടി: വ്യാപാരിയെ കടയിൽ കയറി ആക്രമിച്ചു. മുള്ളൻകുന്ന് താഴെ അങ്ങാടിയിലെ കുഞ്ഞിക്കണ്ടി കുഞ്ഞബ്ദുല്ലയെയാണ് ആക്രമിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചിനാണ് സംഭവം. കുനിയിൽ പവിത്രൻ എന്നയാൾ പ്രകോപനമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് തൊട്ടിൽപ്പാലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ണിന് സാരമായി പരിക്കേറ്റ അബ്ദുല്ലയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.