കോഴിക്കോട്: തൂത്തുക്കുടിയിലെ വ്യാപാരികളായ അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ തമിഴ്നാട് പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ദേശീയ ഉപാദ്ധ്യക്ഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജു അപ്‌സര ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇ-മെയിൽ സന്ദേശമയച്ചതായും രാജു അപ്‌സര പറഞ്ഞു.തമിഴ്‌നാട് സർക്കാർ ഉചിതമായ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തമിഴ്‌നാട് വാണികർ സംഘവുമായി ചേർന്ന് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.