കോഴിക്കോട്: ദേശീയ പാതയോരങ്ങളിലടക്കം വാഹനത്തിലും മറ്റും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നടപടി. രജിസ്ട്രേഷനും ലൈസൻസുമില്ലാതെയാണ് മിക്കവരും ബിരിയാണിയുൾപ്പെടെ വിൽക്കുന്നത്. ഹോട്ടലുകളിൽ നിന്ന് പാർസൽ മാത്രമേ ലഭിക്കൂ. അതിനാൽ പലരും തട്ടുകടകളെയാണ് ആശ്രയിക്കുന്നത്.
രജിസ്‌ട്രേഷൻ, വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്‌നസ് കാർഡ് എന്നിവയില്ലാതെ പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് സ്ഥാപനങ്ങൾക്കെതിരെ പരാതികളുണ്ടായതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്. രാമനാട്ടുകര - കോഴിക്കോട്- വടകര പാതയിലും മലാപ്പറമ്പ് - അടിവാരം പാതയിലാണ് പരിശോധന നടത്തിയത്. ഇവിടെ 56 കച്ചവടകേന്ദ്രങ്ങൾ അനധികൃതമായാണ് പ്രവർത്തിക്കുന്നുണ്ട്.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എം.ടി.ബേബിച്ചൻ, ഡോ. വിഷ്ണു ഷാജി, ഡോ. ജോസഫ് കുര്യാക്കോസ്, സുബിൻ പുതയോത്ത്, ഡോ.പി. ജിതിൻ രാജു, ഡോ. രഞ്ജിത്ത് പി. ഗോപി, ഡോ. സനിന മജീദ്, ഡോ. എ.പി. അനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.