
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ ദിവസവേതന തൊഴിലാളികളെ കൊവിഡ് മഹാമാരിയ്ക്കിടെ പിരിച്ചുവിടുന്നത് മനുഷ്യത്വരഹിത നടപടിയാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.
എച്ച്.ഡി.എസ് സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കലക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കു വേണ്ടി മെഡിക്കൽ കോളേജിലും പാർട്ടി കേഡറുകളെ വളർത്താൻ സി.പി.എമ്മുകാരെ തിരുകിക്കയറ്റാനാണ് നീക്കമെന്നും മുരളീധരൻ ആരോപിച്ചു.
എച്ച്.ഡി.എസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദിനേശ് പെരുമണ്ണ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ, ഐൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ്, വിബീഷ് കമ്മനക്കണ്ടി, കെ.സി. പ്രവീൺകുമാർ, കെ.വി. സുബ്രഹ്മണ്യൻ, പി.ടി. ജനാർദ്ദനൻ, അഡ്വ. ആർ. സച്ചിത്ത്, ശ്രീജേഷ് ചെലവൂർ, കെ. സന്തോഷ് മെൻ, കെ. നിമിത എന്നിർ സംസാരിച്ചു.