കുറ്റ്യാടി: ഇന്ധന വിലയും ഇൻഷൂർ പ്രീമിയവും വർദ്ധിപ്പിച്ചതിനെതിരെ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കുറ്റ്യാടി സബ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.പി.ദിനേശൻ സ്വാഗതം പറഞ്ഞു. ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സി.കെ.സതീശൻ, സി.ഐ.ടി.യു ലൈറ്റ് മോട്ടോർ കുന്നുമ്മൽ ഏരിയാ ജോയിന്റ് സെക്രട്ടറി എൻ.കെ.സതീശൻ, ടി.കെ.ജമാൽ, ഇ.പി.ചന്ദ്രൻ , കെ.പി. പ്രകാശൻ, ടി.ബിനീഷ് എന്നിവർ പങ്കെടുത്തു.