അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഷോക്കേറ്റ് മരിച്ച ഒന്നാം വാർഡിലെ തെക്കേ മരുന്നറക്കൽ സഹലിന്റെ പിതാവ് സലീമിനും പതിനെട്ടാം വാർഡിലെ നെല്ലോളി ഇർഫാന്റെ മാതാവ് റാബിയക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിൽ നിന്ന് 25,000 രൂപ വീതം നൽകി. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ വീടുകളിലെത്തി തുക കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെമ്പർ സാഹിർ പുനത്തിൽ എന്നിവർ പങ്കെടുത്തു.